നിങ്ങള്‍ ഇപ്പോള്‍ വിദേശത്ത് പഠിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് നല്കുന്ന നേട്ടങ്ങളെക്കുറിച്ച് വ്യക്തമായ ആശയങ്ങള്‍ ഉണ്ടായിരിക്കണം. കരിയര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുക, ഒരു പുതിയ സംസ്കാരം അനുഭവിക്കുക, ഉയര്‍ന്ന നിലവാരമുള്ള അധ്യാപനത്തിലേക്ക് പ്രവേശിക്കുക, വ്യക്തിഗത വികസനം ഉറപ്പാക്കുക എന്നിങ്ങനെ.
എല്ലാവരും വ്യത്യസ്തരാണ്. പുറപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ പഠന വിദേശ ലക്ഷ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വേണ്ടി ഒരു പ്ലാന്‍ ഉണ്ടാക്കുന്നത് യാത്രയെ കൂടുതല്‍ അര്ഥവത്താക്കുന്നു. വിദേശത്തായിരിക്കുമ്പോള്‍ വ്യക്തിപരമായോ, തൊഴില്‍പരമായോ അല്ലെങ്കില്‍ ബൗദ്ധികമായോ കൈവരിക്കാനും മെച്ചപ്പെടുത്താനും പ്രതീക്ഷിക്കുന്ന മേഖലകളെ പരിഗണിക്കുന്നതും നിര്‍ണായകമാണ്. വിദ്യാഭ്യാസമാണ് അതില്‍ പ്രധാനം. രണ്ടാമത് യാത്ര. ലോകം ചുറ്റി സഞ്ചരിക്കാനുള്ള അവസരം. അതായത് നിങ്ങളിപ്പോള്‍ ഫ്രാന്‍സില്‍ പഠിക്കുകയാണെങ്കില്‍ യൂറോപ്പിന്റെ മറ്റു വ്യത്യസ്ത ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. തികച്ചും വ്യത്യസ്തമായ ഒരു ജീവിതരീതിക്ക് സാക്ഷ്യം വഹിക്കാം. ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്താം. പുതിയ താല്പര്യങ്ങളെ കണ്ടെത്താം തുടങ്ങിയവയെല്ലാം നിങ്ങളുടെ ബിരുദത്തിലെ ക്രെഡിറ്റുകളാണ്.