വിദേശപഠനം കൊണ്ട് എന്താണ് നിങ്ങളുടെ ലക്ഷ്യം? അവിടെ സെറ്റില്‍ ആകാനാണോ? അതോ ഇന്റര്‍ നാഷണല്‍ എക്സേപോഷര് മാത്രമാണോ ലക്ഷ്യം? എങ്കില്‍ ചൈന മികച്ച ഓപ്ഷനാണോ?
കരിയറില്‍ നമ്മള് എന്താകാനാഗ്രഹിക്കുന്നു… ഏത് രാജ്യം തെരെഞ്ഞെടുക്കണം?
ലോകത്തിലെ എറ്റവും സമ്പന്നമായ നഗരങ്ങളുള്ള രാജ്യം. പുല്‍മേടുകള്‍, പര്‍വതങ്ങള്‍, മരുഭൂമികള്‍, തടാകങ്ങള്‍, നദികള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ചൈന എന്നും മനോഹരമായ അന്തരീക്ഷം സമ്മാനിക്കുന്നു. ചരിത്രപരമായ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച തലസ്ഥാന നഗരം. കഠിനാധ്വാനികളായ ജനത. മത്സര അന്തരീക്ഷം.
പഠനത്തിന് ചൈന തെരെഞ്ഞടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകവും അതു തന്നെ. ചൈനക്കാര്‍ മാതൃഭാഷ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇംഗ്ലീഷിനേക്കാള്‍ മന്ദാരിന്‍ ഭാഷയിലാണ് അവര്‍ ആശയവിനിമയം നടത്തുന്നത്. ചൈനയില്‍ പഠനത്തിന് പോകുന്നതിന് മുമ്പ് അവരുടെ ഭാഷയെക്കുറിച്ച് കുറച്ച് അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
ഫുഡിലേക്ക് വന്നാല്‍ ചൈനയുടെ തനതു വിഭവങ്ങളും ആഗോള രുചികളും സവിശേഷ നൂഡില്‍സ് വിഭവങ്ങളും അനുഭവിച്ചറിയാം. ലോകമെമ്പാടുമുള്ള വിദ്യാര്‍ഥി സമൂഹത്തില്‍ ചൈന ഒരു മള്‍ട്ടി-കള്‍ച്ചറല്‍ പരിസ്ഥിതി പ്രദാനം ചെയ്യുന്നു. ഇവയ്ക്കെല്ലാം പുറമെ ടൂറിസത്തിനും പേരുകേട്ട രാജ്യം. ചൈനയിലെ പഠനകാലത്ത് നിങ്ങള്‍ക്ക് ചുറ്റിക്കറങ്ങാന്‍ കഴിയുന്ന മികച്ച ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഇതാ:
ചൈനീസ് സര്‍വ്വകലാശാലകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ചൈനക്കാരും മറ്റു വിദേശീയരുമായി ഇടപെഴകി ഒരു മള്‍ട്ടി കള്‍ച്ചറല്‍ പരിതസ്ഥിതിയാണ് രാജ്യം മുന്നോട്ട് വെക്കുന്നത്
ചൈനയിലെ മാനേജ്മെന്റ് പഠനം/മെഡിക്കല്‍ പഠനം…. തുടര്‍ച്ച പാര്‍ട്ട് 2
കൂടുതൽ വിവരങ്ങൾക്ക് Royalsky Study Abroad എക്സ്പേര്ട്ടുകളുമായി നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
Contact Number: +91 81380 21700
Website: www.royalskystudyabroad.com