വിദേശത്ത് പഠിക്കാനായി വീടു വിട്ടുപോകുന്നത് കോളേജ് ഫീല്‍ഡ് ട്രിപ്പിനോ ഉറ്റചങ്ങാതിക്കൊപ്പം താമസിക്കാനോ പോകുന്നത് പോലെയല്ല. നീണ്ട ഒരു സമയത്തേക്കുള്ള യാത്രയാണ്. ജീവിതത്തിന്റെ പുതിയൊരു അധ്യായമാണ്. നിങ്ങള്‍ ആവേശഭരിതരാണെങ്കിലും പുറപ്പെടല്‍ തീയതി അടുത്തുവരുമ്പോള്‍ കുടുംബാംഗങ്ങള്‍ വികാരഭരിതരാകാം. നിങ്ങളിലും രൂപപ്പെടുന്ന ആ വൈകാരികത സ്വാഭാവികമാണ്. ഒരു യുവ വിദ്യാര്‍ത്ഥി ആദ്യമായി വിദേശത്തേക്ക് പോകുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതാണ്.
നിങ്ങളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതകളും വെര്‍ച്വല്‍ ആശയവിനിമയത്തിലൂടെ നിറവേറ്റാനാകുമോ എന്നതും നിങ്ങള്‍ പരിഗണിക്കണിക്കേണ്ടി വരും. എന്നാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അവസരങ്ങള്‍ക്കായി ഹ്രസ്വകാലത്തേക്ക് പഠനത്തിന് മുന്‍ഗണന നല്‍കാം.
നിങ്ങള്‍ ഒരു പുതിയ സ്ഥലത്തും മറ്റൊരു സംസ്കാരത്തിലുമാണ് ജീവിക്കാന്‍ പോകുന്നത്. അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുക. ഈ സമയം ഒരിക്കലും തിരിച്ചു വരില്ല. നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍പ്പോലും സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ സ്വയം പരിപാലിക്കാന്‍ തയ്യാറാകുക.
1 Comment
[…] വീട്ടില്‍ നിന്നു മാറാന്‍ ഞാന്‍ തയ്യാ… […]