ചൈനയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം താങ്ങാവുന്ന ഫീസും ഉയര്‍ന്ന യോഗ്യതയുള്ള സര്‍വ്വകലാശാലകളുമാണ്. ഏകദേശം 48 സര്‍വ്വകലാശാലകള്‍ MCI അംഗീകൃതമാണ്. എല്ലാ സര്‍വ്വകലാശാലകളും തന്നെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എളുപ്പമാക്കുന്നതിന് ഇംഗ്ലീഷില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗുണനിലവാര നിയന്ത്രണ മാനദണ്ഡ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നു. എല്ലാ വര്‍ഷവും ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം മെഡിക്കല്‍ കോളേജുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതില്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയത്തില്‍ എം.ബി.ബി.എസിലേക്കും മെഡിക്കല്‍ കോഴ്സുകളിലേക്കും എന്റോള്‍ ചെയ്യാം. ചൈനീസ് സര്‍വ്വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന ബിരുദം ലോകമെമ്പാടും സ്വീകാര്യമാണ്.
ചൈനീസ് മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ താരതമ്യേന മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാല്‍ മിക്ക ഇന്ത്യന്‍ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ എം.ബി.ബി.എസിനായി ചൈനയിലേക്ക് അയയ്ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു. ചൈനയിലെ വിദ്യാഭ്യാസച്ചെലവ് ഏകദേശം 25 ലക്ഷം രൂപയാണ്. ഇത് ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണ്. കഴിഞ്ഞ 5 വര്‍ഷത്തെ കണക്കനുസരിച്ച് മെഡിസിന് പ്രോഗ്രാമുകള്‍ക്കായി ചൈനയിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും 10,000-ത്തിനു മുകളില്‍ വിദ്യാര്‍ത്ഥികളാണ് മെഡിസിന് പഠിക്കാനായി ചൈനയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ 50% മാര്‍ക്കോടെ 12 -ാം ക്ലാസ് സയന്‍സ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പൂര്‍ത്തിയാക്കിയ ഏതൊരു വിദ്യാര്‍ത്ഥികള്‍ക്കും ചൈനയില്‍ മെഡിസിന് ചെയ്യാന്‍ അര്‍ഹതയുണ്ട്. വിദ്യാര്‍ത്ഥികള്‍ സംവരണ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ 40% സ്കോര്‍ മതി. കൂടാതെ MCI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവേശനം നേടുന്നതിന് ജീവശാസ്ത്രം മതിയാകും. അതിനാല്‍ 12 -ാം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കുന്നതിനായി നടത്തുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റായ SET പരീക്ഷ എഴുതാം . ഈ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചൈനീസ് മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിക്കും.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്ത് ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുക പ്രധാനമാണ്. 3rd / 4th സെമസ്റ്റര്‍ മുതല്‍ ആരംഭിക്കുന്ന ആശുപത്രി സന്ദര്‍ശനങ്ങളും മികച്ച അനുഭവം നല്‍കും. ഇക്കാരണത്താല്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചൈന വളരെ ജനപ്രിയമായി മാറി.
ചൈനീസ് സര്‍വ്വകലാശാലകള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഹോസ്റ്റലുകളാണ് ഉറപ്പാക്കുന്നത്.
ലോക അംഗീകാരമുള്ള നിരവധി മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ ചൈനയിലുണ്ട്. ചൈനയിലെ എല്ലാ മെഡിക്കല്‍ സര്‍വ്വകലാശാലകളിലും ഏകദേശം 48 സര്‍വ്വകലാശാലകള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പട്ടികയിലുണ്ട്. ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ചൈനയിലേക്ക് പോകുന്നു. അതിനാല്‍ ചൈനയിലെ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബിരുദം നേടാനാകും. മെഡിക്കല്‍ പ്രോഗ്രാമുകളില്‍ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്ത ജനപ്രിയ സര്‍വ്വകലാശാലകളില്‍ ചിലത്:
ചൈനയിലെ പഠനച്ചെലവ് പ്രവേശന പ്രക്രിയ -പാര്‍ട്ട് 3 നാളെ