പ്രവേശനം ഉറപ്പാക്കിയാൽ അടുത്ത ഘട്ടം വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകുകയാണ് വിസ നടപടികൾ ലളിതമാക്കുന്നതിനുള്ള ഏകമാർഗം. ഓരോ രാജ്യത്തെയും എംബസിയുടെയും ഹൈക്കമ്മീഷൻറയും വിസ നിയമങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും വിസ അപേക്ഷകർക്ക് വ്യക്തതയുണ്ടായിരിക്കണം.
ട്യൂഷൻ ഫീസ് ഉൾപ്പെടെ താമസചിലവിനുള്ള അനുകൂല സാമ്പത്തിക സ്ഥിതി അപേക്ഷകനുണ്ടെന്ന് വിസ ഓഫിസറെ ബോധ്യപ്പെടുത്തണം. സ്പോൺസർഷിപ്പ്, ബാങ്ക് ലോൺ, ഡെപ്പോസിറ്റ്, തുടങ്ങിയ ആവശ്യമായ രേഖകളെല്ലാം വിസ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
ഏതെങ്കിലും കാരണത്താൽ വിസ പിൻവലിക്കപ്പെട്ടാലും വീണ്ടും ശ്രമിക്കാനുള്ള അവസരങ്ങളുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഓരോ രാജ്യത്തിൻ്റെയും നിലപാട് വ്യത്യസ്തമാണ്. റിവ്യൂവിന് അപേക്ഷിക്കുവാനുള്ള രീതിയും, അപ്പീൽ സാധ്യതകളും പരിഹാരമാർഗങ്ങളിൽ ചിലതാണ്. വിസ റിജക്ഷൻ ലെറ്ററിൽ വിസ തള്ളപ്പെടാനുള്ള കാരണം സൂചിപ്പിക്കാറുണ്ട്. നമ്മുടെ ഭാഗത്തു നിന്നുള്ള യുക്തിസഹമായ വിശദീകരണവും അതിനെ പിന്തുണയ് ക്കുന്ന രേഖകളും വീണ്ടും നൽകി എംബസിയെ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിയാൽ വിസ ഓഫിസർ അപേക്ഷ പുനഃപരിശോധിക്കും.
എന്നാൽ കഴിവതും തുടക്കം മുതൽ തെറ്റു വരാതെ വ്യക്തവും കൃത്യവുമായി വിവരങ്ങൾ നൽകി തുടർനടപടികൾ പൂർത്തീകരിച്ചാൽ പുനഃപരിശോധന, വീണ്ടും അപേക്ഷിക്കൽ തുടങ്ങിയ സങ്കീർണ അവസ്ഥകൾ ഒഴിവാക്കാം. അവസാന നിമിഷം വിസ തള്ളിപ്പോയാൽ, ഇത് സാമ്പത്തിക സമയ നഷ്ടത്തിനും പുറമേ വിദ്യാർഥിയെ മാനസികമായി തളർത്തുന്നതിനും ഇടയാക്കും.
ഇത്തരം സന്ദർഭങ്ങളിൽ റോയൽ സ്കൈ സ്റ്റഡി അബ്രോഡ് എന്ന ഞങ്ങളുടെ സ്ഥാപനം മികച്ച സേവനം ഉറപ്പാക്കുന്നു.