പുതു തലമുറ വിദേശവിദ്യാഭ്യാസം കൂടുതലായി തെരെഞ്ഞെടുത്തു തുടങ്ങിയതോടെ സാമ്പത്തിക പിന്തുണ ലഭിക്കുക ഇന്ത്യക്കാരെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുകയാണ്. വിദേശ വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കാൻ ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ ബാങ്കുകൾ മുന്നോട്ടു വന്നിരിക്കുന്നു എന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്നു. ട്യൂഷൻ ഫീസ്, ലൈബ്രറി-ലബോറട്ടറി ഫീസ്, പുസ്തകങ്ങൾ, മറ്റു പഠനസാമഗ്രികൾ എന്നിവയുടെ ചെലവ്, വിമാനയാത്രാ ചെലവ്, ജീവിതചെലവ്, ഇൻഷ്വറൻസ് പ്രീമിയം എന്നിവ 20-25 ലക്ഷം രൂപ വരെയുള്ള ബാങ്ക് ലോൺ സഹായത്തോടെ നടത്തിയെടുക്കാനാകും.
UKBA കരിമ്പട്ടികയിൽ പെടുത്തിയ 2000 ത്തോളം ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ ലോൺ എടുക്കാതിരിക്കുകയാണ് വിസ
നിരസിക്കാതിരിക്കാൻ നല്ലത്. UKBA വെബ്സൈറ്റിൽ നിന്ന് ഇവയെക്കുറിച്ച് കൂടുതൽ അറിയാം. റഫറൻസിനായി താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കാം.
http://www.gov.uk/government/up-loads/system/uploads/attachment_data/file/281261/
മിതമായ പലിശനിരക്കോടെയാണ് വിദ്യാഭ്യാസ ലോണുകൾ നൽകപ്പെടുന്നത്. തിരിച്ചടവിന് ആവശ്യത്തിന് സമയം അനുവദിക്ക പ്പെടുകയും ചെയ്യുന്നു. (പൊതുവിൽ5-7 വർഷത്തെ കാലാവധി ലഭിക്കും) പഠന ശേഷം ഒരു വർഷത്തിനു ശേഷം അല്ലെങ്കിൽ ജോലി ലഭിച്ച് ആറ് ആറ് മ മാസത്തിനു ശേഷമായിരിക്കും തിരിച്ചടവ് തുടങ്ങേണ്ടത്. കൊടുത്ത ജാമ്യം തുടങ്ങി മറ്റു പല ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും നിർണയിക്കുക.
പൂർണമായി പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷാ ഫോം. പാസ്പോർട്ട് സൈസിലുള്ള ഫോട്ടോ, സഹ-അപേക്ഷകരുണ്ടെങ്കിൽ അവരുടെ ഫോട്ടൊ ഐഡി. അപേക്ഷകൻറെയും സഹ-അപേക്ഷകന്റെയും താമസസ്ഥലത്തെ സംബന്ധിക്കുന്ന രേഖ, വിദ്യാർഥിയുടെ അക്കാദമിക് വിവരങ്ങളുടെ രേഖകൾ, അഡ്മിഷൻ ലഭിച്ചതിനുള്ള തെളിവ്, സ്കോളർഷിപ്പുണ്ടെങ്കിൽ അവയുടെ വിവരം, ഫോറിൻ എക്സ്ചേഞ്ച് പെർമിറ്റ്, പഠനകാലചെലവിനെക്കുറിച്ചുള്ള ധാരണാപത്രം, അപേക്ഷകന്റെയും സഹ-അപേക്ഷകൻറെയും എട്ടു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് അടങ്ങുന്ന സാമ്പത്തിക രേഖകൾ, വരുമാനത്തെ സംബന്ധിക്കുന്ന രേഖകൾ, സ്ഥാവര വസ്തുക്കളുടെ (ഫ്ളാറ്റ്, വീട്, കൃഷിയിടമല്ലാതെയുള്ള സ്ഥലം) വിവരങ്ങൾ എന്നിവ ആവശ്യമാണ്. പൊതുവായി ബാങ്കുകൾ സാധാരണ ആവശ്യപ്പെടുന്ന വായ്പാ രേഖകളാണിത്. കാലാകാലങ്ങളിൽ ബാങ്കുകൾ ഇതിൽ മാറ്റം വരുത്താം.
ആന്ദ്രബാങ്ക്, ആക്സിസ് ബാങ്ക്, ബാ ങ്ക് ഓഫ് ബറോഡ,ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാ ങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഐഡിബിഐ ബാങ്ക്, കർണാടക ബാങ്ക്, ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് ആ ൻറ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, അലഹബാദ് ബാങ്ക്, എസ്ബിഐ, എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാ നീർ ആൻറ് ജയ്പൂർ, സ്റേററ്റ് ബാങ്ക് ഓ ഫ് മൈസൂർ, സിൻഡിക്കേറ്റ് ബാങ്ക്, ക നറാ ബാങ്ക്, വിജയ ബാങ്ക്.