ഇക്കാര്യത്തില്‍ എണ്ണമറ്റ ഓപ്ഷനുകള്‍ ലഭ്യമാണെങ്കിലും നിങ്ങളുടെ ആവശ്യങ്ങളും താല്പര്യങ്ങളും നിറവേറ്റാന്‍ കഴിയുന്ന ഒരു കണ്‍സള്‍ട്ടന്റിനെ കണ്ടെത്തേണ്ടത് പ്രധാനമാണ്. ഒരു കണ്‍സള്‍ട്ടിനെ തെരെഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ വിദേശ പഠന ആവശ്യങ്ങള്‍ ലിസ്റ്റ് ചെയ്യുക. കണ്‍സള്‍ട്ടന്റില്‍ നിന്ന് എന്താണ് വേണ്ടതെന്ന് വ്യക്തതയുണ്ടാകുക. കണ്സള്ട്ടന്റുമാരോടൊപ്പം തന്നെ മുമ്പ് ജോലി ചെയ്തിട്ടുള്ള സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്നോ ഉപദേശം തേടാവുന്നതാണ്.
സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കണ്‍സള്‍ട്ടന്റുകളുടെ യോഗ്യതകളും അക്രെഡിറ്റേഷനും പരിശോധിക്കുക. ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അംഗീകൃത കണ്‍സള്‍ട്ടന്റുമാരാണ് പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പിന്തുടരുന്നത് എന്ന് മനസ്സിലാക്കുക. ഓരോ കണ്‍സള്‍ട്ടന്റും വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ ശ്രേണി വിലയിരുത്തുക. പ്രോഗ്രാം തെരെഞ്ഞെടുക്കലും, അപേക്ഷ നടപടി ക്രമങ്ങളും, സംബന്ധിച്ച അടിസ്ഥാന നടപടിക്രമങ്ങള്‍ക്കപ്പുറം വിസ സഹായം, താമസ ക്രമീകരണങ്ങള്‍, സാംസ്കാരിക ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ എന്നിവ പോലുള്ള അധിക സേവനങ്ങള്‍ക്കൂടി പരിഗണിക്കേണ്ടതുണ്ട്.
ഉപദേഷ്ടാവ് നല്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട നിരക്കുകളും നിബന്ധനകളും ഒത്തു നോക്കുക. താങ്ങാവുന്ന വില നിര്‍ണായകമാണെങ്കിലും വിലയേക്കാള്‍ മാത്രം മൂല്യത്തിന് മുന്‍ഗണന ഉണ്ടായിരിക്കണം. വിദേശ പഠനത്തിനായി ഒരു കണ്‍സള്‍ട്ടന്റുമായി സഹകരിക്കുമ്പോള്‍ സുതാര്യത അത്യാവശ്യമാണ്. പേയ്മെന്റ് ഷെഡ്യൂളുകള്‍, ഇരുകകഷികളുടെയും ബാധ്യതകള്‍ റീ ഫണ്ട് പോളിസികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും കരാറില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
എല്ലാത്തിലുമുപരി ആത്മവിശ്വാസം പകരുന്ന പ്രൊഫഷണലിസം പ്രകടിപ്പിക്കുന്ന പ്രത്യേകിച്ച് നിങ്ങളുടെ അക്കാദമികവും വ്യക്തിഗതവുമായ വളര്‍ച്ചയില്‍ ആത്മാര്‍ഥമായി ശ്രദ്ധിക്കുന്ന ഒരു വ്യക്തിയോ സ്ഥാപനത്തെയോ തെരെഞ്ഞെടുക്കുക. കണ്‍സള്‍ട്ടന്റ് ക്ലയന്റ് ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും കെട്ടിപ്പടുത്ത ഒരു പങ്കാളിത്തമാണെന്ന് ഓര്‍മ്മിക്കുക.