വിദ്യാഭ്യാസത്തിനും, ജോലി ചെയ്യാനും സ്ഥിരതാമസത്തിനുമായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരെഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. കുറഞ്ഞ ജനസംഖ്യ, സമ്പന്നമായ പ്രകൃതി വിഭവങ്ങൾ, വിഭവശേഷി, സാമാധാനപൂർ ണമായ ജീവിതാന്തരീക്ഷം എന്നിവയാണ് ഇന്ത്യക്കാരിൽ ഭൂരിഭാഗത്തെയും കാനഡയിലേക്ക് ജീവിതം പറിച്ചു നടാൻ പ്രേരിപ്പിക്കുന്നത്. പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യം ഇപ്പോൾ എൻജിനീയർ, ഡോക്ടർ, നഴ്സുമാർ എന്നിവരടക്കമുള്ള തൊഴിലാളികളുടെ ദൗർലഭ്യം അനുഭവിക്കുകയാണ്. ഇതിനുള്ള പരിഹാരമായി വിദേശ തൊഴിലന്വേഷകർക്ക് കാനഡയിലേക്കുള്ള പ്രവേശനം എളുപ്പമുള്ളതായി തീർന്നിട്ടുണ്ട്.
ചെറുതും ഇടത്തരവുമായ ബിസിനസ് സംരംഭങ്ങളിൽ 250,000-300,000 ഒഴിവുകളുള്ളത് വിദേശ പൗരന്മാരെ സ്വീകരിക്കുന്നതിലൂടെ നികത്താം എന്നാണ് കനേഡിയൻ സർക്കാർ കണക്ക് കൂട്ടുന്നത്. വിദേശതാമസക്കാരുടെ സംരക്ഷണത്തിനായി കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുക, മികച്ച ആരോഗ്യ രക്ഷ, യാത്ര- താമസ അലവൻസുകൾ, ജോലി ലഭിക്കുന്നത് വരെയുള്ള കരുതൽ സഹായങ്ങൾ തുടങ്ങിയ പല നടപടികളും കനേഡിയൻ സർക്കാർ നടപ്പിലാക്കുന്നുണ്ട്.
കാനഡയിൽ സ്ഥിരതാമസമാക്കാ നുള്ള സാധ്യതയ്ക്കനുസരിച്ചാണ് പ്രവേശനവും എളുപ്പമാകുന്നത്.
കുടിയേറാൻ ഏറ്റവും കൂടുതൽ സാധ്യത കിട്ടുന്ന വിഭാഗം ഫെഡറൽ സ്ക്കിൽഡ് വർക്കേഴ്സ് FSW എന്ന വിഭാഗത്തിന് കീഴിൽ വരുന്ന ജോലിക്കാരാണ്. FSW അപേക്ഷ പോയിന്റ് അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുന്നത്. കുടിയേറാൻ കുറഞ്ഞത് 67 പോയിൻറുകൾ നേടിയിരിക്കണം. പ്രവൃത്തിപരിചയം, വിദ്യാഭ്യാസം, പ്രായം, ജോലി സാധ്യത, ഉൾക്കൊള്ളാനുള്ള കഴിവ് (കാനഡയിൽ പഠിക്കുകയോ മുമ്പ് ജോലി ചെയ്യുകയോ, കുടുംബ ബന്ധങ്ങൾ ഉണ്ടാകുകയോ ചെയ്യുക) അപേക്ഷകർക്കും പങ്കാളിക്കുമുള്ള ഇംഗ്ലിഷ് പരിജ്ഞാനം, സെറ്റിൽമെൻറ് ഫണ്ടിൻറ ലഭ്യത എന്നിവയ്ക്കനുസരിച്ചായിരിക്കും പോയിന്റ് നില ശക്തമാകുന്നത്.
ആപ്ലിക്കേഷൻ പ്രോസസ് തടസ്സങ്ങളി ല്ലാതെ മറി കടക്കാൻ മികച്ച ഒരു കൺസൾട്ടൻസിയുടെ സഹായം തേടുകയായിരിക്കും ഉത്തമം.