പ്ലസ് ടു കഴിഞ്ഞ് അടുത്ത പ്ലാന്‍ എന്താണെന്ന് ചോദിച്ചാല്‍ മിക്ക കുട്ടികളുടെയും ഉത്തരം ഏതെങ്കിലും വിദേശ സര്‍വകലാശാലകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ ചെയ്യണമെന്നാകും. വിദേശ വിദ്യാഭ്യാസം പുതുതലമുറയ്ക്ക് അനിവാര്യതയായി മാറുമ്പോള്‍ ആദി പിടിക്കുന്നത് ഏറെയും മാതാപിതാക്കളാണ്.വിദേശ വിദ്യാഭ്യാസം ചെലവേറിയ സംഗതിയാണെങ്കിലും പലരും ഈ ചെലവിനെ വിദേശ സര്‍വകലാശാലകളും മറ്റും നല്കുന്ന സ്കോളര്‍ഷിപ്പിലൂടെയാണ് മറികടക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ റോയൽ സ്കൈ സ്റ്റഡി അബ്രോഡ് വിദ്യാര്‍ഥിയുടെ സാമ്പത്തിക സ്ഥിതിയും താല്പര്യങ്ങളും മനസ്സിലാക്കിയാണ് പഠനത്തിന് അനുയോജ്യമായ രാജ്യവും സര്‍വകാലാശാലയും തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഓരോ രാജ്യങ്ങളിലും ജീവിതച്ചെലവും ട്യൂഷന് ഫീസും വ്യത്യസ്തമാണ്. ഒരേ രാജ്യത്തു തന്നെ വിവിധ നഗരങ്ങളിലെ ചെലവുകളും വ്യത്യസ്തമായിരിക്കും. പഠിക്കുന്ന കോഴ്സിനനുസരിച്ചും ചെലവുകള്‍ മാറുന്നുണ്ട്. ചില യൂണിവേഴ്സിറ്റികളില്‍ വിദ്യാഭ്യാസം സൗജന്യമാകുമ്പോള്‍ യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കു പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ലയബിലിറ്റി ഇന്‍ഷുറന്‍സ് എന്നു തുടങ്ങി അനവധി ചെലവുകള്‍ വേറെയുണ്ടാകും.
സര്‍വകലാശാലകള്‍ കുട്ടികള്‍ക്ക് ധനസഹായം നല്കാന് തീരുമാനിക്കുന്നത് പല കാര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ്. ആദ്യത്തേത് പഠനമികവാണ്. മാര്‍ക്ക്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാറുണ്ട്. സാമ്പത്തികനിലയനുസരിച്ച് പിന്തുണയും ലഭ്യമാക്കാറുണ്ട്. വികസിത രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്കാന് പ്രത്യേക പദ്ധതികളുണ്ട്. ഓരോ വികസിത രാജ്യത്തിനും ഏതെങ്കിലും വിധത്തില്‍ പ്രത്യേക താല്പര്യങ്ങളുള്ള രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ധനസഹായം ലഭ്യമാക്കാറുമുണ്ട്. സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങി മറ്റു ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പരിഗണനകള്‍ ലഭ്യമാകും.
സര്‍വകലാശാലകള്‍ നല്കുന്ന സ്കോളര്‍ഷിപ്പിനു പുറമെ ഗവണ്മെന്റ് ഏജന്‍സികളും ട്രസ്റ്റുകളും നല്കുന്ന സ്കോളര്‍ഷിപ്പുമുണ്ട്. കോളജ് ഫീസ് മാത്രമല്ല, യാത്രാ ചെലവുള്‍പ്പെടെ വഹിക്കുന്ന സ്കോളര്‍ഷിപ്പ്. കുടുംബത്തെ കൂടെക്കൂട്ടാന്‍ അലവന്‍സ് നല്കുന്ന സ്കോളര്‍ഷിപ്പ് എന്നിവയില്‍ കര്‍ശന വ്യവസ്ഥകളും ഉണ്ടായേക്കാം. സ്കോളര്‍ഷിപ്പുകള്‍ നേടാന്‍ വിദ്യാര്‍ഥികളുടെ കംപിറ്റന്സി പ്രധാന ഘടകമാണ്. GRE പോലെയുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകളുടെ സ്കോര്‍, ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റുകളുടെ സ്കോര്‍, ഒഫീഷ്യല്‍ ട്രാന്‍സ്ക്രിപ്റ്റുകള്‍, തൊഴില്‍ പരിചയ തെളിയിക്കുന്ന സാക്ഷ്യചിത്രം, റഫറന്‍സ് ലെറ്റര്‍, മോട്ടിവേഷന്‍ ലെറ്റര്‍ തുടങ്ങി നിരവധി അനുബന്ധ രേഖകള്‍ വേണ്ടി വരും. ഓണ്‍ലൈനായോ നേരിട്ടോ അഭിമുഖവും ഉണ്ടാകും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. സ്കോളര്‍ഷിപ്പിനു പുറമെ ഫെല്ലോഷിപ്, അസിസ്റ്റന്റ്ഷിപ് എന്നിവയുമുണ്ട്.