വികസിതരാജ്യങ്ങളിൽ നിന്നു നേടിയ എൻജിനീയറിങ് ബിരുദം ആഗോളതലത്തിൽ ഏറെ മുന്നിലാണ്. ജോബ് ഓറിയൻറഡ് കോഴ്സുകൾ, ഷോർട്ട് ടേം ബ്രിഡ്ജിങ് കോഴ്സുകൾ, ശമ്പളത്തോടെയുള്ള ഇൻറൺഷിപ്പ്, എന്നിവയാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്
പഠനകാലത്ത് ശമ്പളത്തോടെയുള്ള ഇൻറൺഷിപ്പും പ്ലെയിസ്മെൻറ് സൗകര്യവും ജോലിയുടെ സ്വഭാവത്തെ വ്യക്തമായി മനസ്സിലാക്കുവാനും ജീവിതച്ചെലവ് നേരിടാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. അതതു രാജ്യത്തു തന്നെ ജോലി ചെയ്ത് അവിടത്തെ എൻജിനീയർ സമൂഹത്തെ നേരിടാൻ തുടക്കം മുതലേ വിദ്യാർഥികൾക്ക് സാധിക്കും.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗവേഷണസാധ്യതകൾ കൂടി ഉൾക്കൊള്ളുന്ന പഠനം, മൾട്ടി നാഷനൽ കമ്പനികളുടെ ഏറ്റവും പുതിയ സാങ്കേതിക വിഭാഗങ്ങളിൽ അംഗീകൃത വ്യാവസായിക ഇൻറൺഷിപ്പ്, പഠനകാലത്തു തന്നെ ജോലി ചെയ്യാനുള്ള അവസരം വരുമാനത്തിന് പുറമേ ഉദ്യോഗത്തിലേക്കുള്ള മാറ്റം ഇതെല്ലാം ലോകോത്തര സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കുന്നു.
ആഗോള വിപണിയിൽ വളരെയധികം സ്വീകാര്യതയുള്ള പല എൻജിനീയറിങ് പ്രോഗ്രാമുകളും വിദേശത്തുണ്ട്. ഫീസ് ഇല്ലാതെ പഠിക്കാൻ അവസരം നൽകുന്ന ജർമനിയിലെ പബ്ളിക് ഫണ്ടഡ് യൂണിവേഴ് സിറ്റികളിലും ഇൻസ്റ്റിറ്റ്യൂഷനുകളിലും നിന്നുള്ള എൻജിനീയറിങ് മാസ്റ്റേഴ്സ് ഡിഗ്രി, എൻജിനീയറിങ് ബാച്ചിലർ ഡിഗ്രി, കുറഞ്ഞ ചെലവിൽ വ്യാവസായിക അംഗീകാരമുള്ള കാനഡയുടെ കോ-ഓപ്പറേറ്റീവ് പ്രോഗ്രാമുകൾ, ഒരു വർഷത്തെ ഇൻഡസ്ട്രിയൽ പ്ലേയ്സ്മെൻറും സ്കോളർഷിപ്പും നൽകുന്ന പെട്രോളിയം എൻജിനീയറിങ്ങ് ബിരുദം, മികച്ച സ്കോളർഷിപ്പോടു കൂടിയ ഓയിൽ ആൻറ് ഗ്യാസ് എൻജിനീയറിങ്, മാനേജ്മെൻറിലുള്ള മാസ്റ്റേഴ്സ് ബിരുദം എന്നിവ ഉദാഹരണങ്ങളാണ്.
എൻജിനീയറിങ് മേഖലയിൽ തന്നെ വൈവിധ്യമാർന്ന അനവധി കോഴ്സുകൾ വിദേശ യൂണിവേഴ്സിറ്റികൾ നൽകുന്നു. മൈനിങ്, മെക്കാട്രാണിക്സ്, എൺവയൺമെൻറൽ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, എയർക്രാഫ്റ്റ് മെയിന്റനൻസ്, ഓഡിയോ ആൻറ് വീഡിയോ എൻജിനീയറിങ്, ആട്ടോമോട്ടീവ് എൻജിനീയറിങ്, ഡിസൈൻ എൻജിനീയറിങ്, അഗ്രികൾച്ചർ എൻജിനീയറിങ്, ഫയർ എൻജിനീയറിങ്, കെമിക്കൽ എൻജി നീയറിങ്, ഇലക്ട്രാ മെക്കാനിക്കൽ എൻജിനീയറിങ്, തുടങ്ങിയ പ്രോഗ്രാമുകൾ മികച്ച ജോലി സാധ്യതയുടെ പുത്തൻ മേഖലകളാണ്.
ബിസിനസ് താൽപര്യമുള്ളവർക്ക് പ്രത്യേക മാനേജ്മെൻറ് പ്രോഗ്രാമുകളായ മാസ്റ്റേഴ്സ് ഇൻ എൻജിനീയറിങ് മാനേജ്മെൻറ്, പ്രോജക്ട് മാനേജ്മെന്റ്, തുടങ്ങയവയും വിവിധ വിദേശ യൂണിവേഴ്സിറ്റികൾ നൽകുന്നുണ്ട്.