മക്കളുടെ വിദ്യാഭ്യാസം സാമ്പത്തികമായി മാതാപിതാക്കളില്‍ വലിയൊരു ബാധ്യതയാണ് സൃഷ്ടിക്കുക. പരസ്യങ്ങളുലും മറ്റുമായി പലവിധ ഓഫറുകളും കാണാമെങ്കിലും വിദേശപഠനം ഇപ്പോഴും ചെലവേറിയതാണ്. ഞാന്‍ വിദേശത്ത് പഠിക്കണോ എന്ന് സ്വയം ചോദിച്ചു തുടങ്ങുമ്പോള്‍ മുതല്‍ നിങ്ങളുടെ എല്ലാ ചെലവുകളും മുന്‍കൂട്ടി ഏതാണ്ട് നിശ്ചയിച്ചുറപ്പിക്കണം. പ്രത്യേകിച്ചും നിങ്ങള്‍ വിദേശത്തായിരിക്കുമ്പോള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍.
കോഴ്സ് ഫീ, താമസം, ഭക്ഷണം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ചെലവ്, സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിനോ പുറത്തേക്ക് പോകുന്നതിനോ ഉള്ള അധിക ഫണ്ടുകളും നിര്‍ണ്ണയിക്കല്‍ പ്രധാനമാണ്. ബജറ്റ് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത് നിശ്ചിത വരുമാനത്തില്‍ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കും.
വിദേശ പഠനം എന്ന് ചിന്തിക്കുമ്പോള്‍ തന്നെ വീട് (താമസ സൗകര്യം) കണ്ടെത്തുന്നതാണ് വെല്ലുവിളി. വലിയ നഗരങ്ങളില്‍ പാര്‍പ്പിടം ചെലവേറിയതാണ്.
ഏത് തരത്തിലുള്ള വാസയോഗ്യമായ ഇടത്താണ് നിങ്ങള്‍ താമസിക്കാന്‍ തയ്യാറുള്ളതെന്ന് ആലോചിച്ചുറപ്പിക്കണം. സ്വന്തമായി താമസിക്കാനുള്ള സൗകര്യമുണ്ടോ അതോ റൂംമേറ്റ്സിനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അറിയണം. മറ്റൊരു വിദ്യാര്‍ത്ഥിയുമായി ഒരു മുറി പങ്കിടുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? ഇത് മുന്‍കൂട്ടി പരിഗണിക്കേണ്ടത് പ്രധാനമാണ്, കാരണം പുതിയ ജീവിത സാഹചര്യം ഒരു വിദേശ വിദ്യാര്‍ഥിയുടെ മുന്നോട്ടുള്ള യാത്രയില്‍ വലിയ ക്രമീകരണം ഉണ്ടാക്കിയേക്കാം.