എന്റെ ഇഷ്ടത്തിനനുസരിച്ചു പഠിച്ചുയരാകുന്ന കോളേജുകളും പ്രോഗ്രാമുകളും എവിടെ? ഈ അന്വേഷണമാണ് വിദ്യാര്‍ഥികളെ വിദേശ പഠനത്തിലേക്ക് നയിക്കുന്നത്. ‘ഞാന്‍ വിദേശത്ത് പഠിക്കണോ?’ എന്ന് പല ആവര്‍ത്തി മനസ്സില്‍ ചോദിച്ചുറപ്പിക്കുക. ആ വിദേശ സ്ഥാപനം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ശ്രമിക്കുക. അതിലൂടെ നിങ്ങളുടെ അക്കാദമിക്, സാമൂഹിക താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പഠനകേന്ദ്രം കണ്ടെത്താനുള്ള അവസരം ലഭിക്കും.
ചില വിദ്യാര്‍ത്ഥികള്‍ പോകാനുദ്ദേശിക്കുന്ന രാജ്യത്തേയോ നഗരത്തെയോ കുറിച്ചാകും ആദ്യ അന്വേഷണം നടത്തുക, മറ്റു ചിലര്‍ അവര്‍ പ്രവേശിക്കാന്‍ പോകുന്ന പ്രോഗ്രാമിനോ അല്ലെങ്കില്‍ വിദ്യഭ്യാസ സ്ഥാപനത്തിനോ ആയിരിക്കും മുന്‍ഗണന നല്‍കുക.
സ്റ്റഡി എബ്രോഡ് സര്‍വേ പ്രകാരം, അധ്യാപന നിലവാരം, സ്ഥാപനത്തിന്റെ പ്രശസ്തി, തൊഴില്‍ സേവനങ്ങള്‍, വ്യവസായ ബന്ധങ്ങള്‍, താമസ സൗകര്യം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോളേജുകള്‍/ സര്‍വകലാശാലകളെ വിലയിരുത്തുന്നത്.