ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ അപേക്ഷിച്ച് ചൈനയില്‍ മെഡിസിന് പഠിക്കാനുള്ള ചെലവ് കുറവാണ്. 15-25 ലക്ഷം രൂപയാണ് ചൈനയില്‍ പഠന ചെലവ് വരിക. താമസ ചെലവുകളും താങ്ങാനാവുന്നതാണ്. ഇന്ത്യയിലെ ഇടത്തരം ആളുകള്‍ക്ക് പോലും ചൈനയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കാന്‍ കഴിയും. ചില ചൈനീസ് സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു. ചൈനയിലേക്ക് പോകുമ്പോള്‍ ബജറ്റ് കണക്കാക്കാന്‍ മുഴുവന്‍ MBBS കോഴ്സ് ഫീസും, ഭക്ഷണവും ജീവിത ചെലവും, താമസ ചെലവ്. കൂടാതെ മറ്റ് വിവിധ ചെലവുകളും പരിഗണിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് ചൈന?
- 100 വര്‍ഷം പഴക്കമുള്ള സര്‍വകലാശാലകളില്‍ നിങ്ങള്‍ക്ക് പഠിക്കാം.
- മികച്ച മെഡിക്കല്‍ ഗവേഷണ സൗകര്യങ്ങള്‍. മെഡിക്കല്‍ റിസര്‍ച്ചില്‍ ചൈന വന്‍ തുക നിക്ഷേപിക്കുന്നു.
- MCI അംഗീകൃത സര്‍വ്വകലാശാലകള്‍
- മെഡിക്കല്‍ പ്രോഗ്രാമുകള്‍ ഇംഗ്ലീഷ് ഭാഷയിലാണ് പഠിപ്പിക്കുന്നത്.
- ലളിതവും വേഗത്തിലുള്ളതുമായ പ്രവേശന പ്രക്രിയ.
- ആധുനിക ക്ലാസ് മുറികള്‍, ഹൈടെക് ലാബുകള്‍, പ്രായോഗിക മുറികള്‍ എന്നിവ ലഭ്യമാണ്.
- ഇന്ത്യയെ അപേക്ഷിച്ച് പഠനച്ചെലവ് വളരെ കുറവാണ്. മിക്ക സര്‍വകലാശാലകളുടെയും ഫീസ് 2.5 ലക്ഷം മുതല്‍ ആരംഭിക്കുന്നു.
- A/C താമസ സൗകര്യങ്ങളും ഇന്ത്യന്‍ ഭക്ഷണവും ലഭ്യമാണ്.
- MS/MD/MDS-ല്‍ 37-ലധികം സ്പെഷ്യലൈസേഷനുകളും 8 സൂപ്പര്‍ സ്പെഷ്യലൈസേഷന് കോഴ്സുകളും ലഭ്യമാണ്.
- തടസ്സമില്ലാത്ത വിസ പ്രക്രിയ.
- MCI, WHO എന്നിവ അംഗീകരിച്ച മെഡിക്കല്‍ ബിരുദം നിങ്ങള്‍ക്ക് ലഭിക്കും.
- ചില സര്‍വ്വകലാശാലകളില്‍ സ്കോളര്‍ഷിപ്പുകളും ലഭ്യമാണ്.
എന്‍ട്രന്‍സ് പരീക്ഷ നിര്‍ബന്ധമോ?
ചൈനയില്‍ ചില സര്‍വകലാശാലകളില്‍ മെഡിസിന് പഠിക്കാന്‍ SET (സ്റ്റാന്‍ഡേര്‍ഡൈസ്ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷ എഴുതേണ്ടതുണ്ട്. ചൈനയിലെ പ്രമുഖ എം.ബി.ബി.എസ് സര്‍വകലാശാലകളില്‍ നിന്ന് രൂപീകരിച്ച അക്കാദമിക് സ്റ്റിയറിംഗ് കമ്മിറ്റികളാണ് സെറ്റ് പരീക്ഷ നടത്തുന്നത്. മെഡിസിന് പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡമാണ് സ്റ്റാന്‍ഡേര്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചൈനയിലെ വിവിധ എം.ബി.ബി.എസ് സര്‍വ്വകലാശാലകളുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ ഇവിടെ വിശദീകരിക്കാം. ചൈനയിലെ എംബിബിഎസിനെ കുറിച്ച് വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്ന് തിരഞ്ഞെടുക്കാം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചൈനയില്‍ എംബിബിഎസ് പഠിക്കുന്നതിന്
പ്രവേശന പരീക്ഷ ഇല്ല!
ചൈനയില്‍ എംബിബിഎസ് പഠിക്കുന്നതിനുള്ള പ്രവേശന പ്രക്രിയ വളരെ ലളിതമാണ്. വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ ഒരാള്‍ക്ക് ചൈനയിലെ മികച്ച മെഡിക്കല്‍ സര്‍വ്വകലാശാലകളിലേക്ക് എളുപ്പത്തില്‍ അപേക്ഷിക്കാം.
ചൈന എംബിബിഎസ് പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഘട്ടങ്ങള്‍:
- നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റിയും മെഡിക്കല്‍ പ്രോഗ്രാമും തിരഞ്ഞെടുക്കുക.
- പൂര്‍ണ്ണമായ വിശദാംശങ്ങളോടെ അപേക്ഷ പൂരിപ്പിക്കുക.
- സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിക്കുക.
-
- സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്.
- 10th 12th പാസിംഗ് സര്‍ട്ടിഫിക്കറ്റ് .
- എന്‍ട്രന്‍സ് പരീക്ഷ ഫലങ്ങളുടെ ഒരു പകര്‍പ്പ് മുതലായവ.
- അപേക്ഷ സ്വീകരിച്ച ശേഷം യൂണിവേഴ്സിറ്റി നിങ്ങള്‍ക്ക് പ്രവേശന കത്ത് അയയ്ക്കും.
- പ്രവേശന കത്ത് ലഭിക്കുമ്പോള്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ പ്രക്രിയ ആരംഭിക്കുന്നു.
- തുടര്‍ന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി സന്ദര്‍ശിക്കണം.
- യൂണിവേഴ്സിറ്റി പ്രവേശന കത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ വിസ അപേക്ഷ പ്രോസസ്സ് ചെയ്യും.
- വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ താഴെ പറഞ്ഞിരിക്കുന്ന ചില പ്രധാന രേഖകള്‍ നിങ്ങള്‍ കൈവശം വയ്ക്കേണ്ടതുണ്ട്.
-
- സാധുവായ പാസ്പോര്‍ട്ട്.
- പൂര്‍ണ്ണമായി പൂരിപ്പിച്ച വിസ അപേക്ഷാ ഫോം.
- രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍.
- പ്രവേശന കത്തിന്റെ / ക്ഷണക്കത്തിന്റെ ഒരു പകര്‍പ്പ്.
- ഫിറ്റ്നസ് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍.
(ആഗോളതലത്തില്‍ അംഗീകൃത മെഡിക്കല്‍ ബിരുദം- പ്രയോജനങ്ങള്‍ പാര്‍ട്ട് 4 നാളെ)